കറുപ്പഴകിൽ അതീവ ഗ്ലാമറസ് ലുക്കിൽ എസ്തർ അനിൽ.

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് .ജിത്തു ജോസഫിന്റെ മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.ദൃശ്യം രണ്ടാം ഭാഗത്തിലും മികച്ച അഭിനയമായാണ് താരം കാഴ്ച്ച വെച്ചത്.ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസാണ്.ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

അതീവഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ. കറുപ്പണിഞ്ഞ് അൾട്രാ ഗ്ലാമറസ് ആയാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.മനേക മുരളിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.മേക്കപ്പ് ചെയ്തിരിക്കുന്നത് സിജൻ ആണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് കമ്മെന്റുകളുമായി എത്തിയത്.

Scroll to Top