‘നല്ല വെളിച്ചത്തിൽ ബെസ്റ്റ് ഫ്രണ്ട് എടുത്ത ഫോട്ടോയുമായി എസ്തർ ;ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ !!

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.വരലക്ഷ്മി ശരത് കുമാർ നായികയായ വി 3 എന്ന തമിഴ് സിനിമയിലാണ് എസ്തർ അവസാനമായി അഭിനയിച്ചത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.സോഷ്യൽ മീഡിയയിൽ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ വൈറലാവാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരാറുണ്ട്.പലപ്പോഴും അത്തരം കമന്റുകൾക്ക് താരം മറുപടി കൊടുക്കാറില്ല.എന്നാൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ എസ്തറിന്റെ വസ്ത്രധാരണത്തെ കുറിച്ച് അവതാരകർ സംസാരിച്ചപ്പോൾ അതിന് എതിരെ താരം പ്രതികരിച്ചിരുന്നു.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ചുവപ് ഗൗണിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.കൂട്ടുകാർക്കൊപ്പം പോണ്ടിച്ചേരിയിലാണ് താരം ഇപ്പോൾ.“ദയവായി ഈ മഞ്ഞ ഭിത്തി ശീലമാക്കൂ.. വസ്ത്രം വളരെ മനോഹരമായിരുന്നു.. വെളിച്ചം നന്നായിരുന്നു..എനിക്ക് വളരെ അത്ഭുതകരമായി തോന്നി.. അതിനാൽ എന്റെ ഉറ്റ സുഹൃത്ത് വളരെയധികം ചിത്രങ്ങൾ ക്ലിക്ക് ചെയ്‌ത്‌ തന്നു..”,എന്നാണ് എസ്തർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്.നിരവധി പേരാണ് താരം പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top