മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ.താരത്തിന്റെ വിഡിയോകളെല്ലാം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആരാധകർ ഇരുകയ്യും നീട്ടിയാണ് വിഡിയോകൾ ഏറ്റെടുക്കുന്നത്.മോഹൻലാലിന്റേതായി പുറത്തുവരുന്ന പുത്തൻ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാറിൽ നിന്നും ഇറങ്ങി വരുന്ന മോഹൻലാൽ കാണുന്നത് ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങളാണ്.

ഇത് കണ്ട ലാലേട്ടൻ ചെയ്യുന്ന പ്രവൃത്തിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മോഹൻലാൽ ഒരുമടിയും കൂടാതെ ഉടൻ തന്നെ അവ പെറുക്കി മാറ്റുന്നത് വീഡിയോയിൽ കാണാം.നിമിഷ നേരം കൊണ്ടാണ് ഇ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. “ഇത് ശരിക്കും ഒരു പാഠമാണ്…..അദ്ദേഹം എപ്പോഴും ഡൗൺ ടു എർത്താണ്, ബഹുമാനം മാത്രം, അതെ, ഒരു സമ്പൂർണ്ണ നടൻ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

മോഹൻലാലിന്റെ ഫാൻസ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്.ജീത്തു ജോസഫിന്റെ റാമിന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, രജനീകാന്തിന്റെ ജയിലർ എന്നിവയാണ് അടുത്തിടെ പ്രഖ്യാപിച്ച മോഹൻലാൽ ചിത്രങ്ങൾ. എലോൺ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.