പിറന്നാൾ ദിനം ഞാൻ ആഘോഷിക്കാറില്ല, എന്റെ മോനൂസിന്റെ ഓർമദിനം ആണ്, ലിന്റു റോണി.

സ്ത്രീധനം പരമ്പരയിലെ രഹാന എന്ന കഥാപാത്രത്തിലൂടെ മലയാളി ടെലിവിഷൻ ആരാധകരുടെ പ്രിയ താരമായി മാറിയ ആളാണ് ലിന്റു റോണി. രഹാന ആയെത്തിയെ ആ പാവം പെണ്ണൊന്നും അല്ല താനെന്നു ലിന്റു തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെ തെളിയിച്ചിട്ടുണ്ട്.ടിക് ടോക് വീഡിയോകളിലൂടെയും, വ്‌ളോഗറായുംപ്രേക്ഷകരുടെ ഇടയിൽ സജീവമാണ് ലിന്റു.അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ തന്റെ പിറന്നാൾ ദിവസം ആണെന്നും ആ ദിവസം തന്നെയാണ് അച്ഛന്റെയും

അമ്മയുടെയും വിവാഹ വാർഷികദിനം എന്നും എന്നാൽ ഈ ദിനത്തിൽ തന്റെ സഹോദരന്റെ ഓർമ ദിനം ആണ് അതുകൊണ്ട് ആഘോഷിക്കാറില്ല എന്നും ലിന്റു പറയുന്നു. കൂട്ടുകാർ തന്ന സർപ്രൈസ് കേക്ക് മുരിച്ചു. അതിന്റെ ചിത്രങ്ങളും താരം പോസ്റ് ചെയ്തു. അതോടൊപ്പം ലിന്റു കുറിച്ചത് ഇങ്ങനെ,ജുലൈ 4 എന്നത് ഒരു സ്‌പെഷ്യല്‍ ദിനമാണ്. എന്റെ ജന്മദിനം എന്നതിലുപരിയായി. എന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികദിനാണ്. നിര്‍ഭാഗ്യവശാല്‍ ഇത് എന്നെ അഞ്ച് വര്‍ഷം മുമ്പ് ഇതേ ദിവസം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട മോനൂസിനെ ഓര്‍മ്മപ്പെടുത്തുന്നു.

എന്തിരുന്നാലും ഈ വര്‍ഷം ഞങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ നിന്നൊരു സെപ്ഷ്യല്‍ സമ്മാനം ലഭിച്ചു. എന്റെ മകന്‍ കുഞ്ഞ് ലെവി. ജീവിതം നമ്മെ വ്യത്യസ്തമായ യാത്രകളിലൂടെ കൊണ്ടു പോകുമ്പോള്‍ എനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് ഞാന്‍ നന്ദി പറയുന്നു.ഈ യാത്രയിലെല്ലാം എനിക്ക് പിന്നിലെ ശക്തമായ കരുത്തായി, നെടുംതൂണായി നിന്നത് എന്റെ ഭര്‍ത്താവാണ്. അദ്ദേഹത്തിന്റെ സ്‌നേഹവും പിന്തുണയും എന്നെ എല്ലാദിവസവും പ്രചോദിപ്പിക്കുന്നു. റോണി മാത്യു ഈപ്പന്‍, നിങ്ങള്‍ അരികിലുണ്ടായിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളോട് നന്ദി പറയുന്നു.

സര്‍പ്രൈസ് നല്‍കിയ ട്വിങ്കിളിനും സാനുവിനും നന്ദി.പെട്ടെന്ന് വന്ന് കണ്ട സുഹൃത്തുക്കള്‍ക്കും നന്ദി.എനിക്കൊപ്പം സമയം ചെലിവിട്ടവര്‍ക്ക് നന്ദി. ജിഷ, ജിത്തു, ജോണ്‍ ആഡം എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. എന്റെ ഉയര്‍ത്ത താഴ്ചകളില്‍ ഒപ്പമുണ്ടായിരുന്ന മഞ്ജുവിന് നന്ദി. ഒരു വയസ് കൂടി കൂടുമ്പോള്‍ കൂടുതല്‍ ജ്ഞാനിയാകാനും, നല്ല അമ്മായാകാനും സോഷ്യല്‍മീഡിയയിലടെ എല്ലാവരേയും പ്രചോദിപ്പിക്കാനും സാധിക്കട്ടെ. അടുത്ത വര്‍ഷം കുഞ്ഞ് ലെവി എന്നെ ആശംസിക്കുന്നത് കേള്‍ക്കുന്നതിനായി കാത്തിരിക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമെന്റും ആയി എത്തിയത്,

Scroll to Top