വനിതയുടെ സസ്പെൻസ് പുറത്ത്, താരകുടുംബം ആദ്യമായി എത്തിയ ചിത്രം വൈറൽ.

കഴിഞ്ഞ ദിവസം വനിതയ മാഗസിന്റെ കവർ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു തരാകുടുംബത്തിന്റെ രേഖ ചിത്രം ആയിരുന്നു അത്.ഈ കുടുംബം ആദ്യമായി വനിതയിലൂടെ എത്തുന്നു.നാളെ എത്തുന്നു. എന്ന ക്യാപ്ഷനിലാണ് ഫോട്ടോസ് പുറത്തിറങ്ങിയത്. എന്നാൽ ഇപ്പോൾ സസ്പെൻസ് പൊ ളിച്ച് ആ താരകുടുംബത്തിന്റെ ചിത്രം ഏതെന്നു കാണിച്ചിരിക്കുകയാണ് വനിത.മലയാള സിനിമയുടെ ജനപ്രിയ താരം ദിലീപിന്റെ കുടുംബമാണ് ചിത്രത്തിൽ. ഭാര്യ കാവ്യ മാധവനും മക്കൾ മീനാക്ഷിയും മഹാലഷ്മിയും ചിത്രത്തിലുണ്ട്.ഫോട്ടോയിൽ കാണാൻ എല്ലാവരും അതിമനോഹരമായിട്ടുണ്ട്.ഒറ്റ പ്രാർത്ഥന മാത്രം, ദിലീപ് കുടുംബത്തോടൊപ്പം എന്ന ക്യാപ്ഷനിലാണ് കവർ ഫോട്ടോസ് പുറത്തിറക്കിയത്.

നിരവധി പേരാണ് ഫോട്ടോസ് ലൈക്കും കമ്മെന്റുമായി എത്തിയത്. എന്താണ് ഇവർക്ക് പറയാനുള്ളത് എന്ന ആകാംഷയിലുമാണ് ആരാധകർ.വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്.കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.

വിവാഹമോചനവും രണ്ടാം വിവാഹവും അതിനിടയിൽ ഉണ്ടായ കേ സും അ റസ്റ്റും ഒക്കെ കഴിഞ്ഞ് താരം അങ്ങനെ പൊതുപരിപാടികളിളും ഇന്റർവ്യൂകളിലും ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല.എന്നാൽ ഈ അടുത്തിടയ്ക്കാണ് സജീവമാകാൻ തുടങ്ങിയത്. കാവ്യായും മക്കളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഈ അടുത്തിടയ്ക്ക് റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ മികച്ച പ്ര തികരണം നേടി. അതിന്റെ പ്രമോഷൻ ഭാഗമായി താരം തിരക്കിൽ ആയിരുന്നു.

Scroll to Top