തളിപ്പറമ്പ് മാർക്കറ്റിൽ മീൻ ചുമന്ന് ഹരിശ്രീ അശോകൻ ; വൈറൽ വീഡിയോ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ തിളങ്ങി നിന്ന താരം ഇപ്പോൾ കൂടുതൽ ക്യാരക്ടർ റോളുകളിലാണ് ശ്രദ്ധിക്കുന്നത്.ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയായിരുന്നു ഹരിശ്രീ അശോകന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ ദാസൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.ഇപ്പോൾ താരം നായക വേഷത്തിലെത്തുന്ന അന്ത്രുമാൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

ഇപ്പോഴിതാ തളിപ്പറമ്പ് ചന്തയിൽ മീൻ ചുമക്കുന്ന ഹരിശ്രീ അശോകന്റെ ​ദൃശ്യങ്ങൾ വെെറലാകുന്നു. ഹരിശ്രീ അശോകൻ നായകനായെത്തുന്ന അന്ത്രുമാൻ എന്ന സിനിമയുടെ ചിത്രീകരണമാണിതെന്നാണ് സൂചനകൾ. ശിവകുമാർ കാങ്കോലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.പെട്ടി ചുമന്ന് കൊണ്ട് കച്ചവടക്കാർക്ക് കൊടുക്കുന്നതും കൂലി വാങ്ങുന്നതുമാണ് സീനിൽ. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ വൈറൽ.

Scroll to Top