‘മൈക്കിൾ അപ്പയ്‌ക്കൊപ്പം’;ചിത്രം പങ്കുവെച്ച് ഫർഹാൻ ഫാസിൽ !!

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതാണ് ഭീഷ്മ പര്‍വ്വത്തിന്‍റെ യുഎസ്‍പി. അമല്‍ നീരദ്- മമ്മൂട്ടി കോമ്പിനേഷനില്‍ നിന്ന് പ്രതീക്ഷിക്കുന്ന റിസല്‍ട്ട് എന്നതാണ് ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്നത്. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. നടൻ ഫർഹാൻ ഫാസിലും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഫർഹാൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധനേടുന്നത്.

മമ്മൂട്ടിയ്ക്ക് ഒപ്പം ഫർഹാൻ, ലെന, സ്രിന്റ, വീണ നന്ദകുമാർ, സുദേവ് നായർ, ഷെബിൻ ബെൻസൺ, സുഷീൻ ശ്യാം എന്നിവരെയാണ് ചിത്രത്തിൽ കാണാം. മൈക്കിൾ അപ്പയ്ക്ക് ഒപ്പം ഞങ്ങൾ എന്നാണ് ഫർഹാൻ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. സിനിമയെയും മമ്മൂട്ടിയെയും അഭിനന്ദിച്ചു കൊണ്ടുള്ളതാണ് കമന്റുകൾ. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.ചുരുക്കി പറഞ്ഞാൽ, ഭീഷ്മ പർവ്വം ആക്ഷൻ മൂഡിൽ കഥ പറയുന്ന ഒരു മികച്ച മാസ്സ് ഡ്രാമ ആണ്. ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം അത് ചെയ്യുന്നത് ഗംഭീര മേക്കിങ് നിലവാരം പുലർത്തിക്കൊണ്ടാണ്. അതോടൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ കഥയും ഈ ചിത്രത്തെ ഒരു പുത്തൻ സിനിമാനുഭവമാക്കുന്നു.

Scroll to Top