ശക്തമായ പോലീസ് കഥാപാത്രവുമായി ‘നൈറ്റ്‌ ഡ്രൈവി’ൽ ബെന്നി മൂപ്പനായി ഇന്ദ്രജിത് സുകുമാരൻ.

പതിവ് ഫോർമാറ്റിൽ നിന്നും മാറി യൂത്തിനു പ്രാധാന്യം നൽകിയാണ് ഇത്തവണ വൈശാഖ് എത്തുന്നത്. മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാര്‍ച്ച് പതിനൊന്നിന് തീയറ്ററുകളിലെത്തും.റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവർക്ക് ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളായ സിദ്ദിഖ്,രഞ്ജി പണിക്കർ,കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ,സുധീർ കരമന, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശേരി തുടങ്ങിയവരും അഭിനയിക്കുന്നു.

സബ് ഇൻസ്‌പെക്ടർ ബെന്നി മൂപ്പൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത് എത്തുന്നത്.പോലീസ് വേഷത്തിൽ നിരവധി റോളുകൾ ഇന്ദ്രജിത് മികച്ചതാകിട്ടുണ്ട്. മീശ മാധവനിലെ ഈപ്പൻ പപ്പച്ചിയും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയനും പ്രേക്ഷകരെ രസിപ്പിച്ച ഇന്ദ്രജിത് പോലീസ് കഥാപാത്രങ്ങൾ ആണ് .മറ്റൊരു മികച്ച പോലീസ് വേഷമായ ബെന്നി മൂപ്പന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

അത് പോലൊരു ഗംഭീര കഥാപാത്രം തന്നെയായിരിക്കും നൈറ്റ്‌ ഡ്രൈവിലെ ബെന്നി മൂപ്പൻ എന്നത് ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് വ്യക്തമാണ്.നൈറ്റ്‌ ഡ്രൈവ് സിനിമ റിലീസ് മുന്നേ ചർച്ചയാകുന്ന ചോദ്യം ആണ് ഇന്ദ്രജിത്ത് സുകുമാരൻ ചെയ്‌ത ബെന്നി മൂപ്പൻ എന്ന പോലീസ് ഓഫീസറും റിയ റോയ് എന്ന അന്ന ബെന്നിന്റെ കഥാപാത്രവും തമ്മിലുള്ള ഡയലോഗ്സ്. വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്ന രാത്രിയിൽ ഇനി ആരൊക്കെ ബാക്കിയുണ്ടാവും എന്ന് പ്രേക്ഷകർക്കു തിയേറ്ററിൽ നിന്ന് തന്നെ അറിയാം.

കപ്പേളയ്ക്ക് ശേഷം അന്ന ബെന്നും റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പ്രിന്റോ എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മ്മിച്ചിരിക്കുന്നത്.ഒരു രാത്രിയില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഷാജികുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Scroll to Top