ഒരുപകാരവും ഞാനവര്‍ക്ക് ചെയ്തിട്ടില്ല, ഇങ്ങനെ സ്നേഹം നൽകുന്നത് മഹാഭാഗ്യം,ഫാന്‍സിനെപ്പറ്റി മമ്മൂട്ടി

പ്രേക്ഷകർക്ക് സിനിമ താരങ്ങളോടുള്ള ആരാധന നാം എപ്പോഴും കാണാറുള്ള ഒന്നാണ്. സ്ഥലകാലം മറന്നാണ് അവർ തങ്ങളുടെ ആരാധന പുരുഷനുവേണ്ടി ചെയ്യുന്നത്.എന്നാൽ പലതും പല പ്രശ്നങ്ങൾക്കും വഴി വെക്കാറുമുണ്ട്. സിനിമ റിലീസ് ആയാൽ തന്നെ ഫാൻസുകാരുടെ ഉത്സവമാണ്.എന്നാൽ ഈ അവസരത്തിൽ വൈറൽ ആകുന്നത് മമ്മൂക്കയുടെ വാക്കുകളാണ്.ദുബായിലെ ഒരു ചടങ്ങിന് പങ്കെടുത്തപ്പോഴാണ് താരം സംസാരിക്കുന്നത്. തന്റെ ആരാധകരെ കുറിച്ചാണ് സംസാരിക്കുന്നത്. മമ്മൂക്കയുടെ വാക്കുകൾ ഇങ്ങനെ,അതിപ്പോ ഞാൻ ഇന്ന് ഇങ്ങോട്ട് വന്നപ്പോൾ ആലോചിച്ചതാണ്. പരസ്യമായി പറയേണ്ട കാര്യമല്ല. ഈ സിനിമ കാണുകയും ആർത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്.

മമ്മൂക്കയുടെ ഈ വാക്കുകൾ നിറകയ്യടിയോടെയാണ് സ്വീകരിച്ചത്. മമ്മൂക്ക സംസാരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറൽ ആണ്.മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു.

തീയേറ്ററുകളിൽ മുഴവൻ സീറ്റുകളും നിറഞ്ഞാണ് പ്രദർശനം.ആദ്യദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നുള്ളതാണ്. ട്വിറ്ററിൽ പങ്കുവച്ച ‘ഫ്രൈ ഡേ മാറ്റിനി’യുടെ റിപ്പോർട്ടിൽ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതിൽ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപർവ്വം കണ്ടതായും റിപ്പോർട്ടുണ്ട്.ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളിൽ ഭീഷ്മപർവ്വം നേടികൊടുത്തതെന്നും ട്വീറ്റിൽ പറയുന്നു.ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസിന്റെ ഔദ്യോഗിക കണക്കിൽ ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. അതിൽ 9.56 ലക്ഷം രൂപ നേടി. കേരളത്തിൽ മാത്രം 406 സ്‌ക്രീനുകളിലായി 1800 ഷോകളാണ് നടത്തിയത്. . കേരളത്തിനകത്തും പുറത്തും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.

video

Scroll to Top