പുലികളി ഇനി നമ്മുടെ വീട്ടുമുറ്റത്ത് എത്തും ; മലയാളികൾക്ക് അടിപൊളി ഓണസമ്മാനവുമായി ഫെയ്സ്ബുക്ക്

മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു ഉത്സവമാണ് ഓണം. ജാതി മത ഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കാറുണ്ട്. ഏത് പ്രതിസന്ധിയിലും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും മലയാളികൾ. അങ്ങനെ ഒരു ഓണം ആണ് ഇത്തവണത്തെതും. സാമൂഹിക അകലം പാലിച്ച് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളികൾ. എന്നാൽ നമ്മുടെ ഓണത്തോടനുബന്ധിച്ചുള്ള ചില ആഘോഷങ്ങൾ നമുക്ക് ഒഴിവാക്കേണ്ടി വരും. പുലികളി അതിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ഇപ്പോൾ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്ക് .പുലികളി കലാകാരന്മാരെ അണിനിരത്തി ഒരു ഷോർട്ട് ഫിലിം ആണ് ഫേസ്ബുക്ക് ഇത്തവണ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുമ്പിൽ സമർപ്പിച്ചിരിക്കുന്നത്. വിർച്യുൽ തലത്തിലൂടെ സാംസ്കാരികമായി ഒന്നിച്ച് നിൽക്കാനുള്ള ശ്രമത്തിന് വേണ്ടിയാണ് ഫേസ്ബുക്ക് ഇങ്ങനെ ഒരു സംരഭത്തിന് തുടക്കം കുറിക്കുന്നത്. തൃശൂർ അയ്യന്തോളി പുലികളി ഫേസ്ബുക്ക് ലൈവ് വഴി ലക്ഷകണക്കിന് പേരിലെത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 8 മിനിറ്റുള്ള റോർ ടുഗെതർ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. അകലങ്ങളിൽ ഇരുന്നും ഒന്നിച്ചു കാര്യങ്ങൾ ചെയ്ത് വിജയിക്കാം എന്ന ആശയമാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.


“ജനങ്ങൾ ഒറ്റയ്ക്ക് നിൽക്കുന്നതിനു പകരം ഒരുമിച്ച് നിന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും എന്ന തത്വത്തിൽ ആണ് ഫേസ്ബുക്ക് വിശ്വസിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് ഞങ്ങൾ സമർപ്പിക്കുന്ന ഹ്രസ്വചിത്രം ഈ വിഷയത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. തികച്ചും അസാധാരണമായ ഈ കാലഘട്ടത്തിലും നമുക്ക് ആഘോഷങ്ങളുടെ പുതിയ വഴികൾ തുറക്കാമെന്ന് കാണിച്ചു തരുന്നതാണ് ഈ ഹ്രസ്വചിത്രം” – ഫെയ്സ്ബുക്ക് ഇന്ത്യ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ അവിനാശ് പന്ത് അഭിപ്രായപ്പെട്ടു.ഇത്തവണത്തെ ഓണം പ്രതിസന്ധികളിൽ നിന്നുള്ള കേരളത്തിന്റെ ഉയര്തെഴുനെപ്പ് ആകുമെന്നും അജിത് പറയുന്നു.

കഴിഞ്ഞവർഷം കൊവിഡിൽ സാഹചര്യം കാരണം ഞങ്ങൾക്ക് നിങ്ങളിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഫേസ്ബുക്ക് ഞങ്ങളെ നിങ്ങളുടെ അടുത്തേക്ക് എത്തിക്കുകയാണ്. ഇത്തവണ ഓൺലൈനായി ഞങ്ങൾ മലയാളികളുടെ വീട്ടു മുറ്റത്ത് എത്തും” – അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതിയിലെ കൃഷ്ണപ്രസാദ് പറയുന്നു. ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവർക്ക് പുലിയുടെ ഗർജിക്കുന്ന ഫിൽറ്റർ മാസ്ക് അണിഞ്ഞു എല്ലാവർഷവും പുലികളി നടക്കുന്ന തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ വെർച്വൽ ആയി പങ്കെടുക്കാൻ സാധിക്കും.ഓഗസ്റ്റ് 19 മുതൽ ആയിരിക്കും ഇത് ഫേസ്ബുക്കിൽ ലഭ്യമാകുന്നത് എന്നും അധികൃതർ അറിയിച്ചു.ഓഗ്മെൻ്റ് റിയാലിറ്റി വഴിയാണ് ഫേസ്ബുക്ക് ഇത് സാധ്യമാക്കുന്നത്.

Scroll to Top