സമ രത്തിൽ പങ്കെടുത്തു, പ്രത്യേകിച്ച് ഒന്നും നടന്നില്ല, ചക്രകസേരകൾ സന്തോഷങ്ങളിലേക്ക് ഉരുണ്ടുകയറാനുള്ള ശലഭം എത്തി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കിടിലം ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റാണ്. ഭിന്നശേഷിക്കാർക്കായി ശലഭം എന്ന പേരിൽ ഒരു ഉദ്യാനം തയ്യാറാക്കിയ വിവരമാണ് അറിയിക്കുന്നത്. ക്യാൻസർ രോഗികൾക്കായി സനാഥാലയവും നിർമ്മിക്കാനായി മുൻകൈ എടുത്തിരുന്നു. നന്ദു മഹാദേവയുടെ ഓർമയ്ക്കായി ഒരു വായനശാലയും പണിതു. ഫിറോസിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഒരിക്കൽ വീൽ ചെയറിൽ ജീവിതം കുരുങ്ങിപ്പോയ ഒരു കൂടെപ്പിറപ്പ്‌ പറഞ്ഞതോർക്കുന്നു !- വർഷങ്ങൾക്ക് മുൻപ് കുട്ടിക്കാലത്താണ് ഇക്കാ ഊഞ്ഞാലാടിയ ഓർമ .ഇങ്ങനായതിനു ശേഷം ഇനിയൊന്ന് ഊഞ്ഞാലാടണമെങ്കിൽ നമ്മുടെ ജന്മത്ത് പറ്റില്ല !! അപ കടത്തോടെ വീൽചെയറിൽ കഴിയേണ്ടിവന്നോരനുജനെ ഒരിക്കൽ സ്വിമ്മിങ് പൂളിൽ പോണം എന്ന ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനായി കൊണ്ടോയി !ഒരു റിസോർട്ടുകാരും അതിനനുവദിച്ചില്ല .

പൂൾ വൃത്തികേ ടാകുമത്രേ.മറ്റൊരിക്കൽ ഗവണ്മെന്റ് കെട്ടിടങ്ങൾ എങ്കിലും വീൽ ചെയർ സൗഹാർദപരം ആകണം എന്ന് ആവശ്യപ്പെട്ടുളള ഒരു ഭിന്ന ശേഷിക്കാരുടെ സമരത്തിൽ പങ്കെടുത്തു പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല അന്നുമുതൽ ഉള്ളിലൊരു പിടച്ചിലുണ്ടായിരുന്നു .ഇന്നതില്ല ഞങ്ങളാൽ ആകുന്നത് ഞങ്ങൾ ചെയ്തു.കേരളമേ , ലോക മലയാളികളെ ,വീൽ ചെയറിൽ അകപ്പെട്ടുപോയ അനേകർക്കായി SANDHALAYAM can care ന്റെ തിരുമുറ്റത്ത് ഞങ്ങളൊരു വീൽചെയർ പാർക്ക് സജ്ജീകരിച്ചു.അവരുടെ ചക്രക്കസേരകൾ സന്തോഷങ്ങളിലേക്ക് ഉരുണ്ടുകയറാൻ ഒരിടം.ഇത്തരത്തിലെ കേരളത്തിലെ ആദ്യത്തേത്.ഒപ്പമുള്ള അനുജന്മാർ -ബിഗ് ഫ്രണ്ട്‌സ് ഡിസൈൻ ചെയ്ത ,രാപ്പകൽ പണിയെടുത്ത ഉദ്യാനം.”ശലഭം “എന്നാണ് അതിനു പേര് .

അവർ ഊഞ്ഞാലാടും വള്ളിക്കുടിലിൽ വിശ്രമിക്കും.സ്വിമ്മിങ് പൂളിൽ ഇറങ്ങും.ഒരൊറ്റ സ്വിച്ചിട്ടാൽ ആവോളം മഴയും നനയും.ആദ്യമായി ഈ പാർക്കിൽ വന്നുപോയ കൂടപ്പിറപ്പുകളുടെ സന്തോഷമാണ് ഈ ചിത്രങ്ങൾ.മനസുവച്ചാൽ നടക്കാത്തതൊന്നുമില്ല ! ഉള്ളിൽ സ്വപ്‌നങ്ങൾ ഉണ്ടാകണം പ്രാവർത്തികമാക്കാൻ ഒപ്പം കൂടുന്ന കുറേ നല്ല മനസുകൾ വേണം കഥയറിയാതെ അടച്ചിട്ട മുറികളിൽ കുത്തിയിരുന്ന് വിമർശിക്കുന്ന കുറേ പേർ ഊർജം തന്നോളും.വായോ ഞങ്ങളുടെ SHALABHAM കാണാൻ .ആവോളം പോസിറ്റീവ് എനെർജിയുമായി ഇനിയും വരാം എന്ന് പറഞ്ഞു മടങ്ങിപ്പോകാൻ.പരക്കട്ടെ പ്രകാശം

Scroll to Top