കട്ടപ്പനയിലെ ഹൃതിക്ക് റോഷനിലെ നായിക ലിജോമോൾ വിവാഹിതയായി !!! ഫോട്ടോസ്

നടി ലിജോ മോൾ ജോസ് വിവാഹിതയായി. 2016 ൽ ദിലീഷ് പോത്തൻ സംവിദാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ നടിയാണ് ലിജോ മോൾ ജോസ് . അരുണ്‍ ആന്റണിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം. ഇടുക്കി സ്വദേശിയാണ് ലിജോമോള്‍. വയനാട് സ്വദേശിയാണ് അരുണ്‍. കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന ചിത്രത്തിലും മികച്ച കഥാപാത്രമായി എത്തി.

ചിത്രത്തിൽ കനി എന്ന നായികാ പ്രാദാന്യമുള്ള കഥാപാത്രത്തെയായിരുന്നു ലിജോ മോൾ താരം അവതരിപ്പിച്ചത് . താരത്തിന്റെ അഭിനയവും കഥാപാത്രവും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത് .ഹണി ബീ 2.5 , സ്ട്രീറ്റ് ലൈറ്റ്‌സ് , പ്രേമസൂത്രം , ആറോളം മലയാള ചിത്രങ്ങളിൽ വെത്യസ്തമായ കഥാപാത്രങ്ങളെ താരം കൈകാര്യം ചെയ്തു . മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും താരം സജീവമായിരുന്നു .

സിവപ്പു മഞ്ചള്‍ പച്ചൈയെന്ന ചിത്രത്തിലൂടെയാണ് ആദ്യമായി തമിഴകത്ത് എത്തിയത്. തീതു നൻട്രും എന്ന തമിഴ് ചിത്രം ലിജോമോള്‍ ജോസിന്റേതായി റിലീസ് ചെയ്യാനുണ്ട്. സൂര്യ നായകനാകുന്ന പുതിയ ചിത്രമായ ജയ് ഭീമിലും ലിജോമോള്‍ ജോസ് അഭിനയിച്ചിട്ടുണ്ട്.ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .വിവാഹ മംഗളാശംസകൾ നേർന്നും നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത് .

Scroll to Top