ആദ്യ ആഴ്ച 710 കോടി ; റെക്കോഡ് നേട്ടവുമായി രാജമൗലിയുടെ ആർ ആർ ആർ

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ആർ ആർ ആർ മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർ ആർ ആർ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്.റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്. ആദ്യ ആഴ്ച തന്നെ ചിത്രം 710 കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം വിജയകരമായി രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. വിദഗ്ദരുടെ അഭിപ്രായത്തിൽ ആദ്യത്തെ ഒരാഴ്ചത്തെ ആർ ആർ ആർ നേടിയത് ഇങ്ങനെ.

ഒന്നാം ദിവസം – 257.15 രൂപ. രണ്ടാം ദിവസം – 114.38 കോടി രൂപ, മൂന്നാം ദിവസം – 118.63 കോടി രൂപ, നാലാം ദിവസം – 72.80 കോടി രൂപ, അഞ്ചാം ദിവസം – 58.46 കോടി രൂപ, ആറാം ദിവസം – 50.74 കോടി രൂപ, ഏഴാം ദിവസം – 37.20 കോടി രൂപ, ആകെ – 709.36 കോടി രൂപ.ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസിനെത്തി.കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ബാഹുബലിയുടെ റെക്കോഡിനെയും മറികടന്നാണ് ആർ ആർ ആർ പുതിയ റെക്കോഡ് സ്വന്തമാക്കിയത്.ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ അണിയറയിലും.

ഛായാഗ്രഹണം കെ കെ – സെന്തിൽകുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ – സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം – കീരവാണി, വിഎഫ്എക്സ് – വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് – ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, പോർച്ചുഗീസ്, ടർക്കിഷ്, കൊറിയൻ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.സിനിമാ രംഗത്തു നിന്നും നിരവധിപേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ‘മഹാരാജ’മൗലിയെന്നായിരുന്നു ശങ്കറിന്റെ പ്രതികരണം. രാംചരൺ തകർത്തുവെന്ന് അല്ലു അർജുൻ, ഇമോഷനൽ മാസ് എന്റർടെയ്നറെന്നായിരുന്നു അറ്റ്ലി പ്രതികരിച്ചത്.

Scroll to Top