ഉയർച്ചകളും താഴ്ചകളുമായി ഒരു വർഷം, വിവാഹവാർഷിക ദിനത്തിൽ മക്കളെ നെഞ്ചോട് ചേർത്ത് നയൻ‌താര.

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്.വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.”നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.

ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്.നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട് ആയിരുന്നു.നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.എന്നാൽ പലരും ഇതിന് വിമർശനങ്ങളും ആയി എത്തി. വിവാഹ കഴിഞ്ഞ് നാല് മാസം ആയപ്പോഴാണ് ആണ് കുഞ്ഞുങ്ങൾ ജനിച്ചത്.അതോടെ നിരവധി ചോദ്യങ്ങളും താരങ്ങൾക്ക് നേരെ വന്നു.

എന്നാൽ അതിനെല്ലാം തന്നെ നിയമപരമായ ഉത്തരങ്ങളും ഇവർ നൽകി. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുവരും പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് ഇരുവരുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ആണ്. ഒന്നാം വിവാഹ വാർഷികദിനത്തിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ് വൈറൽ ആകുന്നത്. മക്കളെ നയൻ‌താര നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത് ഇങ്ങനെ,എൻ ഉയിരോട ആധാരം നീങ്കൾധാനേ….

ഒരുപാട് മനോഹരനിമിഷങ്ങളിലൂടെയാണ് ഒരുവർഷം കടന്നുപോയത്. ഉയർച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികൾ…പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു. എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങൾ പിന്തുടരാനുള്ള നമ്മളിൽ ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും.

വിഘ്നേഷ് കുറിച്ചത് ഇങ്ങനെ,നമ്മള്‍ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിങ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തിയത്

Scroll to Top