‘ഇതെന്താ പിടയ്‍ക്കണ മീനോ?’, കറിവെച്ചിട്ട് അറിയിക്കാം എന്ന് ജയറാം !! വൈറൽ വിഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്.

കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. എന്നാൽ വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

മക്കളായ കാളിദാസൻ സിനിമയിൽ സജീവമാണ്. മാളവിക ഫോട്ടോഷൂട്ടിൽ കാണപ്പെടാറുണ്ട്.അഭിനയവും ചെണ്ടമേളവും മാത്രമല്ല കൃഷിയും തനിക്ക് വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ജയറാം.ഇപ്പോഴിതാ ജയറാം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.പിടയ്ക്കുന്ന മീനിനെയും കൈയിലെന്തി നിൽക്കുന്ന ജയറാമിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ടീഷർട്ടും ലുങ്കിയും ധരിച്ച് പിടയ്ക്കുന്ന മീനിനെ കയ്യിൽ ഏന്തിയാണ് ജയറാം നിൽക്കുന്നത്. കറിവെച്ചിട്ട് ഞാൻ അറിയിക്കാം എന്നും വീഡിയോയില്‍ ജയറാം വ്യക്തമാക്കുന്നു.മീൻ എങ്ങനെ പാകം ചെയ്യാം എന്നുള്ള കാര്യങ്ങൾ ആരാധകരും കമൻറ് ബോക്സിൽ വ്യക്തമാക്കുന്നു.ജയറാമിന്റേതായി ‘അബ്രഹാം ഓസ്‍ലര്‍’ എന്ന സിനിമയാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Scroll to Top