‘കിങ് ഓഫ് കൊത്ത’ മാസ് ടീസർ പുറത്ത് ; മാസ് ഡയലോഗുമായി ദുല്‍ഖര്‍ സല്‍മാന്‍!!

ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മാസ് ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.”ഇത് ഗാന്ധി ഗ്രാമം അല്ല, കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോ പകല്‍, ഞാന്‍ പറയുമ്പോ രാത്രി” ഇത്തരം മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുന്ന, ഗംഭീര ആക്ഷന്‍ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പീപ്പിള്‍ ഓഫ് കൊത്ത എന്ന വീഡിയോയില്‍ സിനിമയിലെ ഒരോ താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട് അണിയറക്കാര്‍.

അവസാനമാണ് കിംഗ് ഓഫ് കൊത്തയായി ദുല്‍ഖറിനെ കാണിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വന്‍ വിജയം നേടിയ കുറുപ്പിനു ശേഷം 2022 ല്‍ ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ തിയറ്റര്‍ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അടുത്ത ചിത്രമായ കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി ആരാധകര്‍ക്കിടയിലുള്ള കാത്തിരിപ്പും വലുതാണ്. ചിത്രം ഓഗസ്റ്റിൽ തിയറ്റുകളിലെത്തും.

Scroll to Top