നന്ദനത്തിലെ ബാലമണി തന്നെയാണോ ഇത്, ഫ്രീക്ക് ലുക്കിൽ നവ്യാ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.

അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.

തിരിച്ചു വരവ് ഗംഭീരമായി എന്നൊക്കെയാണ് പ്രേക്ഷകരുടെ വാദം.മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ഈ അടുത്ത് താരത്തിന്റേതായി പുറത്തുവരുകയുണ്ടായി.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്.ഇൻസ്റ്റാഗ്രാമിൽ കൂടെ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആകുന്നത്.

ഫ്രീക് ലുക്കിൽ ആണ് താരം ഉള്ളത്. ഷർട്ടും പാന്റുമാണ് വേഷം.കിരൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫോട്ടോയിൽ കൂടുതൽ ലുക്കിൽ ആണ് താരം ഉള്ളത് നിരവധി പേരാണ് ഫോട്ടോയ്കൾ ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top