വൈറ്റ് കളർ ഔട്ട്‌ഫിറ്റിൽ ഹോട് ലുക്കിൽ പ്രേക്ഷകരുടെ കണ്ണ് തള്ളിപ്പിച്ച് മാധുരി ബ്രാഗൻസ.

ഒരു സാധാരണ സാരി ചുറ്റി, മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ജോസഫ് എന്ന സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ മലയാളി പ്രേക്ഷകർ എക്കാലവും ഓർക്കുക.ചിത്രത്തില്‍ ജോജു അവതരിപ്പിച്ച ജോസഫിന്റെ മുന്‍ കാമുകിയായിട്ടാണ് നടി എത്തിയത്. എന്നാൽ ഗ്ലാമറിന്റെ അതിരുകളും വരമ്പുകളും താണ്ടാൻ തനിക്ക് ആരുടേയും സമ്മതം ആവശ്യമില്ല എന്നുകൂടി മാധുരി പലതവണകളയായി തെളിയിച്ചിട്ടുമുണ്ട്.

ജോസഫിന് പുറമെ എന്റെ മെഴുതിരി അത്താഴങ്ങള്‍, പട്ടാഭിരാമന്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന, അല്‍ മല്ലു തുടങ്ങിയ മലയാള സിനിമകളിലും മാധുരി അഭിനയിച്ചു.അനൂപ് മേനോന്റെ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് മാധുരി അഭിനയ രംഗത്തേക്ക് വരുന്നത്. അതിന് ശേഷം ജോസഫിൽ നായികയായി.ബൗണ്ട് എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിലാണ് ഇപ്പോൾ മാധുരിയുള്ളത്.

പത്തൊൻപതാം നൂറ്റാണ്ടാണ് അടുത്തതായി ഇറങ്ങാനുള്ളത്.. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസുകൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ക്ലിന്റ് സോമൻ എന്ന പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത മാധുരിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. തൂവെള്ള നിറത്തിലെ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ ആണ് മാധുരി തന്റെ പുതിയ ഷൂട്ട് ചെയ്തിരിക്കുന്നത്.

Scroll to Top