അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ സൂരാജ് വെഞ്ഞാറമൂടിനെതിരെ കേസ്.

റോഡിൽ അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കി എന്ന കുറ്റത്തിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30ന് പാലാരിവട്ടം പൈപ്പ് ലൈൻ റോഡിനു സമീപമായിരുന്നു അപകടം.  സുരാജ് ഓടിച്ചിരുന്ന കാർ മലപ്പുറം മഞ്ചേരി സ്വദേശി ശരത്ത് ഓടിച്ച ബൈക്കിലാണ് ഇടിച്ചത്. ശരത് പരുക്കുകളോടെ ആശുപത്രിയിലാണ്.

കാലുകൾക്ക് പൊട്ടലുണ്ട്. കാർ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. സുരാജിനു കാരണം കാണിക്കൽ നോട്ടിസും നൽകും.ലൈസൻസ് സസ്പെൻഷൻ, ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കൽ തുടങ്ങിയ നടപടികളിൽ വകുപ്പ് തീരുമാനം എടുക്കും.

Scroll to Top