ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മഞ്ജരിയും ഭർത്താവും ; ആശംസയുമായി ആരാധകർ !!

‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പാടിയിട്ടുള്ള മഞ്ജരി 2005ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ ജൂൺ 24-നാണ് വിവാഹിതയായത്. ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും.മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.

ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.മഞ്ജരി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ക്ഷേത്ര നടയിൽ ജെറിന്റെ കൈപിടിച്ച് നെഞ്ചോട് ചേർന്നുനിൽക്കുന്ന മഞ്ജരിയുടെ ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഇരുവർക്കും ഉണ്ടാകട്ടെയെന്ന് ആരാധകരും ആശംസകളുമായി നിരവധി പേർ എത്തി.

ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് മഞ്ജരി തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്ര നടയിൽ ജെറിന്റെ നെഞ്ചോട് ചേർന്നുനിൽക്കുന്ന മഞ്ജരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഇരുവർക്കും ഉണ്ടാകട്ടെയെന്ന് ആരാധകരും ആശംസകളുമായി എത്തി.

Scroll to Top