ഇത് ശെരിക്കും ബാർബി ഗേൾ ആണോ, വൈറലായി ഇഷാനി കൃഷ്ണയുടെ ഫോട്ടോസ്.

സോഷ്യൽ മീഡിയയിൽ സജീവമായുള്ള സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും നാലു പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും അനുദിനം ചിത്രങ്ങളും വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഇവരുടെ വീട്ടിലെ രസങ്ങളും വിശേഷങ്ങളുമൊക്കെ മിക്കവര്‍ക്കും അറിയുകയും ചെയ്യാം. ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്.

ഇഷാനി കൃഷ്ണയുടെ പുത്തന്‍ മേക്കോവറാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ ഇഷാനിയുടെ വർക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അനിമൽ ഫ്ലോ’ എന്നൊരു വർക്കൗട്ട് രീതിയാണ് ഇഷാനി തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നത്. 41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്. ‘അനിമൽ ഫ്ലോ’ എന്ന വർക്കൗട്ട് ആണ് താരം ചെയ്തത്.

മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുന്നതാണ് ‘അനിമൽ ഫ്ലോ’ യിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു. ശരീരഭാരം വർധിപ്പിക്കുന്നതിന് ഒപ്പം ചെയ്യാവുന്ന വ്യായാമമായ ഇത് ശരീരത്തെ കൂടുതൽ ഫ്ലെക്സിബിൾ ആകുമെന്നാണ് ഇഷാനി പറയുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. ഷോർട് ഗൗണിൽ സുന്ദരിയായാണ് താരം ഉള്ളത്. ബാർബി ഗേളിന്റെ പാട്ടും കൂടെ ആഡ് ചെയ്തിട്ടുണ്ട്.ജിക്സൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top