ഒറ്റ പ്രസവത്തിലെ ഒൻപത് മുത്തുമണികൾ, കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് കുടുംബം.

കുട്ടികളെ പരിചരിക്കുക എന്നൊക്കെ പറഞ്ഞാൽ വലിയ കഷ്ടപ്പാട് ഉള്ള പണിയാണ്. അത് ഇരട്ടകുട്ടികൾ കൂടെ ആയാലോ പിന്നെ പറയേണ്ട. എന്നാൽ ഇവിടെ 9 കുട്ടികൾക്ക് ജന്മം നൽകി അവരുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് പശ്ചിമാഫ്രിക്കയിലെ മാലിയിലെ ദമ്പതികൾ.കഴിഞ്ഞ വര്‍ഷം മെയ് നാലിന് 26-കാരിയായ ഹലീമ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

ഭര്‍ത്താവ് അബ്ദുല്‍ കാദര്‍ അര്‍ബി മാലിയിൽ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുകയാണ്.മൊറോക്കോയില്‍വെച്ചാണ് ഹലീമ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രത്യേക പരിചരണം ലഭിക്കുന്നതിനായി ദമ്പതികളെ മാലിയില്‍ നിന്ന് മൊറോക്കോയിലേക്ക് മാറ്റുകയായിരുന്നു. 30-ാമത്തെ ആഴ്ച്ചയില്‍ കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

അന്ന് ഭാരം കുറവായിരുന്ന കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു.ഒമ്പത് പേരില്‍ അഞ്ചു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണുള്ളത്. മുഹമ്മദ് ആറാമന്‍, ഔമര്‍, എല്‍ ഹാദ്ജി, ബഹ്, കാദിദിയ, ഫാത്തൂമ, ഹവ, അദാമ, ഔമർ എല്‍ ഹാദ്ജി, ബഹ്, കാദിദിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ.

കുരുന്നുകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തോടെയാണ് ഇവർ നടത്തിയത്. ഇതിന്റെ ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.മൂന്നു വയസ്സുള്ള സൗദ എന്നു പേരുള്ള ഒരു മൂത്ത മകളും ഇവർക്കുണ്ട്.

Scroll to Top