ജിമ്മില്‍ മോഹന്‍ലാലിനൊപ്പം പി.വി സിന്ധു; വൈറലായി ചിത്രം

മോഹന്‍ലാലിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ബാഡ്മിന്റണ്‍ താരം പി.വി സിന്ധു.ഗോവയിലെ ജിമ്മില്‍ വെച്ചാണ് സിന്ധുവും മോഹന്‍ലാലും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സിന്ധു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു..‘ക്യാപ്ഷൻ ആവശ്യമില്ല, താങ്കളെ കണ്ടതില്‍ വളരെ സന്തോഷം’ എന്ന കുറിപ്പോടെയാണ് സിന്ധു ചിത്രം പോസ്റ്റ് ചെയ്തത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണം നേടിയ സിന്ധുവിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു ബാഡ്മിന്റണ്‍ താരം ലോകകിരീടം സ്വന്തമാക്കുന്നത്. ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി മെഡല്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.രണ്ടു പേരുടെയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.തന്റെ ആദ്യം സംവിധാനസംരംഭമായ ‘ബറോസിന്റെ’ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍.ബറോസിന്റെ ഷൂട്ടിംഗിനായാണ് മോഹന്‍ലാല്‍ ഗോവയിലെത്തിയത്. ഗോവ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികളുടെ ഭാഗമായാണ് പി വി സിന്ധു ഇവിടേക്ക് എത്തിയത്.

Scroll to Top