ഇതാര് ബാർബി ഡോളോ ; മിനി സ്കർട്ടിൽ ക്യൂട്ട് ലുക്കിൽ ഹൻസിക കൃഷ്ണ !! വൈറൽ ഫോട്ടോസ്

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ ഇളയ മകളാണ് ഹൻസിക.തന്റെ ജീവിതത്തിലെ ഓരോ ദിവസവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മിനി സ്കർട്ടിൽ ക്യൂട്ട് ലുക്കിൽ ഇരിക്കുന്ന ഹൻസികയുടെ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്.

റോസ് നിറത്തിലെ മിനി സ്കർട്ടാണ് ഹൻസിക ധരിച്ചിരുന്നത്. പാരീസ് വച്ചുള്ള ചിത്രങ്ങളാണ് ഹൻസിക പോസ്റ്റ് ചെയ്തത്.ഈ അടുത്തിടെയാണ് താരകുടുംബം യൂറോപ്പിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയത്.ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top