ഡോ. വന്ദനയുടെ വീട്ടിൽ നേരിട്ടെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് നടൻ മമ്മൂട്ടി!!

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച യുവാവ് വനിതാ ഡോക്ടറെ കു ത്തിക്കൊ ലപ്പെടുത്തിയ ദാരുണ സംഭവം വേദനയോടെയാണ് കേരള ജനത കണ്ടത്. സർജൻ കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസാണ് കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപാണ് ക്രൂ രമായ കൊ ലപാതകം നടത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്.

കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊ ല്ലപ്പെട്ട വന്ദന. ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25 ന് എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വന്ദന അ ക്രമിയുടെ കൊ ലക്കത്തിക്കിരായായത്. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍പ്ര തിഷേധമാണ് ഉയരുന്നത്.

Scroll to Top