കല്ലു ‘മാളികപ്പുറത്തിലെ’ വില്ലന് സർപ്രൈസ് നൽകിയപ്പോൾ ; സന്തോഷം പങ്കുവെച്ച് ദേവനന്ദ !!

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്.മാളികപുറത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.മാളികപ്പുറം എന്ന സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കുഞ്ഞു താരമാണ് ദേവനന്ദ. സമൂഹമാധ്യമത്തിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് ശ്രെധ നേടുന്നത് .‘മാളികപ്പുറം’ സിനിമയിലെ ക്രൂരനായ വില്ലൻ കഥാപാത്രം മഹിയ്ക്ക് സർപ്രൈസ് നൽകുകയാണ് ദേവനന്ദ.

മഹി എന്ന വില്ലൻ കഥാപാത്രമായി അഭിനയിച്ച സമ്പത്ത് റാമിനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം പങ്കുവച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിശ്രമിക്കുകയായിരുന്ന സമ്പത്ത് റാം തന്റെ അടുത്തേക്കോടിവരുന്ന കുഞ്ഞുമാലാഖയെക്കണ്ട് വിസ്മയം പൂണ്ടു. പിന്നീട് അതു ദേവനന്ദയാണെന്ന് തിരിച്ചറിഞ്ഞ സമ്പത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ദേവനന്ദയെ കെട്ടിപ്പിടിച്ചാണ് സമ്പത്ത് സ്നേഹം പങ്കുവച്ചത്.

വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് താരമാണ് സമ്പത്ത് രാം. മുതൽവൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സമ്പത്ത് തമിഴിലെ തിരക്കേറിയ താരമാണ്.സുന്ദർ സി. സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം അരൺമനൈ നാലാം ഭാഗത്തിലൂടെ തമിഴകത്തും ചുവടുവയ്ക്കുകയാണ് ദേവനന്ദ.

Scroll to Top