നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ നിനക്കും കിട്ടിയേനെ ;വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി ലിസ്റ്റിൻ സ്റ്റീഫൻ

സോഷ്യൽ മീഡിയിൽ സജീവമായ ഒരു നിർമാതാവ് ആണ് ലിസ്റ്റിൻ സ്റ്റീഫൻ.തന്റെ അഭിപ്രായങ്ങളെല്ലാം തുറന്ന് പറയുന്ന താരമാണ് ലിസ്റ്റിൻ.ഇപ്പോഴിതാ സ്വന്തം വിവാഹവാർഷിക ദിനത്തിൽ രസകരമായ വിവാഹവാർഷിക ആശംസയുമായി എത്തിയിരിക്കുകയാണ് ലിസ്റ്റിൻ.8 വർഷം പിന്നിട്ടുപോയത് ഓർക്കാൻ പോലും വയ്യെന്നും ഈ ഫോട്ടോ കണ്ടാൽ മനസ്സിൽ കരയുകയാണെന്നു തോന്നാമെന്നും ലിസ്റ്റിൻ പറയുന്നു. കുടുംബവുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ലിസ്റ്റിന്റെ കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം :

മനസ്സിൽ കരയുകയാണ് എന്നും ..ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണ് എന്നും തോന്നാം …നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും ..എന്തായാലും ഇപ്പോൾ എട്ട് വർഷം…ഓർക്കാനൂടെ വയ്യ ..പക്ഷെ ഓർത്തേ പറ്റൂ … That is Life and കുടുംബജീവിതം ഇപ്പോൾ ഞാൻ, നീ,ഐസക്,ഇസബൽ Happy Wedding anniversary my Wifey Benitta with all my love.

മാജിക് ഫ്രൈയിംസ് എന്ന നിർമ്മാണ കമ്പിനി യുമായി ആണ് ലിസ്റ്റിൻ മലയാള സിനിമയിൽ എത്തിയത്.നിവിൻ പോളിയെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ റിലീസിനു തയാറെടുക്കുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും നിർമാണ പങ്കാളിയാണ്..

Scroll to Top