പേർളിയുടെ കൈപിടിച്ച് നിലകുട്ടിയുടെ ആദ്യ ചുവട് വെപ്പ്, കാത്തിരുന്ന കാഴ്ചയെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും.

ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. ന്യൂഇയർ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്തിരുന്നു.ഗോവയിലെ ബീച്ചിൽ മകൾക്കൊപ്പം ന്യൂ ഇയർ ആഘോഷിച്ച ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഒരു സന്തോഷ കാര്യമാണ്.നില ആദ്യമായി ചുവടുവയ്ക്കുന്ന വീഡിയോയാണ് പേർളി തന്റെ ഇൻസ്റ്റാ പേജ് വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. വീട്ടിൽ ബാഗ്രൗണ്ട് ഇട്ടേക്കുന്ന ഗാനത്തിനൊപ്പം താളം പിടിച്ച് ടേബിളിൽ പിടിച്ച് എണിക്കുന്ന നില അമ്മ പേർളി വിളിക്കുന്നത് കേട്ട് അമ്മയുടെ കൈയിൽ പിടിച്ചു രണ്ട് ചുവട് വയ്ക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top