സഞ്ജുവിന് ആവേശപടയുമായി ജയറാമും ബിജുമേനോനും, ചെന്നൈ സൂപ്പർ കിങ്സിനായി തമിഴ് താരപടയും.

സഞ്ജു സാംസൺ ക്യാപ്റ്റൻ ആയ രാജസ്ഥാൻ റോയൽസ് മഹേന്ദ്രസിങ് കാപ്റ്റൻ ആയ ചെന്നൈ സൂപ്പർ കിങ്സുമായി പൊരുതി വിജയിച്ചു.രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്.ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ചെന്നൈയ്ക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തിൽ 172 റൺസുമാണ്.കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച കളി ആയിരുന്നു അത്.

ഈ ആവേശങ്ങൾക്ക് പകിട്ടേകാൻ സിനിമ താരങ്ങളും എത്തി.സഞ്ജു സാംസണിനെ പിന്തുണയ്ക്കാൻ ജയറാമും ബിജു മേനോനും എത്തി.ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തൃഷ, ലോകേഷ് കനകരാജ്, സതീഷ്, ഉദയനിധി, ബിന്ദു മാധവി, മേഘ ആകാശ്, ഐശ്വര്യ രാജേഷ് തുടങ്ങി തമിഴകത്തിന്റെ പ്രിയസിനിമാ പ്രവർത്തകരുടെ നീണ്ട നിരയായിരുന്നു.

Scroll to Top