‘ഡോളര്‍ പോലെ രൂപയും ഉപയോഗിക്കാൻ അവസരം; മോദിക്ക് നന്ദി പറഞ്ഞ് മിക സിങ്

വിമാനത്താവളത്തിൽ ഇന്ത്യന്‍ രൂപ വിനിമയം ചെയ്യാന്‍ സാഹചര്യം സൃഷ്ടിച്ചതിന് മോദിക്ക്
നന്ദിയർപ്പിച്ച് പ്രശസ്ത ഗായകന്‍ മിക സിങ്.ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് ഷോപ്പിങ് നടത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് എന്ന് ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ അദ്ദേഹം പറഞ്ഞു.

ദോഹ വിമാനത്താവളത്തിലെ സ്‌റ്റോറില്‍ ഷോപ്പിങ്ങിനായി ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാന്‍ സാധിച്ചു. ഇവിടെ എല്ലാ റസ്‌റ്ററന്റിലും നിങ്ങള്‍ക്ക് ഇന്ത്യൻ രൂപ കൊടുക്കാവുന്നതാണ്. ആശ്ചര്യമല്ലേ? ഡോളര്‍ പോലെ നമ്മുടെ പണവും ഉപയോഗിക്കാൻ അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്’– മിക സിങ് ട്വീറ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ഖത്തര്‍ കൂടാതെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യന്‍ രൂപ സ്വീകരിക്കാറുണ്ട്.

twitter post

Scroll to Top