സഹോദരനെയാണ് നഷ്ടമായത്,കണ്ണടച്ചാല്‍ ആ സംഭവങ്ങൾ; കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി

കേരളം ഞെട്ടലോടെ കേട്ട വിയോഗവാർത്തയാണ് നടൻ കൊല്ലം സുധിയുടേത്.ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാ ഹനാപകടത്തില്‍ മരണപ്പെട്ടത്.വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു.ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.കൊല്ലം സുധിയുടെ വിയോഗത്തിൽ നിന്ന് ഇതുവരെ അദ്ദേഹത്തിന്റെ കുടുബവും ആരാധകരും സഹപ്രവർത്തകകരും മോചിതരായിട്ടില്ല.ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയ ബിനു അടിമാലി ആദ്യം എത്തിയത് സുധിയുടെ വീട്ടിലെത്തിയിരിക്കുകയാണ്.അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരുക്കുകളോടെ രക്ഷപെടുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത സുധി ചേട്ടന്റെ ഓര്‍മ്മ ഞാന്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്.

ഞാന്‍ രാത്രിയാകുമ്പോള്‍ കണ്ണടയ്ക്കുമ്പോള്‍ ഈ സംഭവങ്ങളൊക്കെ കയറി വരും. ഇതുവരെ നേരെ ഒന്ന് ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഫോട്ടോയിലോക്കെ നോക്കുമ്പോള്‍ ഒട്ടും താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന് ബിനു പറയുന്നു.എന്റെ സഹോദരന്റെ വിയോഗത്തില്‍ ഒരുപാട് വേദനിക്കുന്നു. മക്കളെയൊക്കെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയില്ല. എനിക്ക് ഇയര്‍ ബാലന്‍സിന്റെ പ്രശ്നമുണ്ട്. നടക്കാനും ബുദ്ധിമുട്ടുകളുണ്ട്. ഇതെല്ലം മാറി തിരികെവരുമെന്നാണ് പ്രതീക്ഷ. മഹേഷിനെയും കാണണം എന്നും ബിനു അടിമാലി പറഞ്ഞു.

Scroll to Top