ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്നേഷ് ശിവനും ജൂൺ 9 ന്.വിവാഹിതർ ആയി.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ.ബംഗാൾ ഉത്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ,ദിലീപ്,ഷാരൂഖ്,സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.വിവാഹത്തിനായി താരങ്ങള്‍ മഹാബലിപുരത്തെ 129 മുറികളോട് കൂടിയ റിസോര്‍ട്ട് മുഴുവനായി ബുക്ക് ചെയ്യുകയായിരുന്നു.വിവാഹശേഷവും താരങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
എല്ലാവർക്കും നന്ദി, ഇതുവരെയുള്ള എല്ലാവരുടെയും സപ്പോർട്ടിനും പ്രാർത്ഥയ്ക്കും നന്ദി, ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഇനിയും അങ്ങോട്ട് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്ന് നയൻതാര പറഞ്ഞു.ഹണിമൂണ്‍ പ്ലാനുകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴെല്ലാം ഉത്തരം പറയാതെ ഒഴിഞ്ഞുമാറുക ആയിരുന്നു.
എന്നാൽ ഇപ്പോൾ ഇരുവരും ഹണിമൂൺ പോയ ചിത്രങ്ങൾ പങ്കുവെക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. തായ്ലാന്റിൽ നിന്നുള്ള ഫോട്ടോസ് ആണെന്ന് വിഘ്നേശ് മെൻഷൻ ചെയ്തിട്ടുണ്ട്.സ്ഥലത്തിന്റെ മനോഹാരിത കാട്ടിത്തരുന്ന ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടേയും ചില സ്നേഹ നിമിഷങ്ങളും നയന്‍താരയും വിഘ്നേഷും പങ്കുവച്ചിട്ടുണ്ട്.
തായ്ലന്ഡിലെ ദി സിയം ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.മഞ്ഞ കളർ ഡ്രസ്സിൽ സുന്ദരിയായാണ് നയൻതാര ഉള്ളത്. ഫോട്ടോസിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.