സോറോയെ 3 മാസങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ, വളർത്തുനായയ്ക്ക് ഒപ്പം പ്രിഥ്വി.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ,സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.മൂന്നു മാസത്തെ‘ആടുജീവിതം’ ചിത്രീകരണത്തിനു ശേഷം ജോർദ്ദാനില്‍ നിന്നു മടങ്ങിവന്ന പൃഥ്വിയെ വരവേൽക്കുന്ന സോറോയുടെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

2020ൽ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങിയിരുന്നു.സിനിമയ്ക്ക് വേണ്ടി ശരീരം മെലിഞ്ഞിയിപ്പിച്ചതും ഉണ്ടായ മാറ്റങ്ങളും എല്ലാം തന്നെ പ്രേക്ഷകർ കയ്യടിയോടെയാണ് ഏറ്റെടുത്തത്.

ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക. മാർച്ച് 31 നാണ് താരം അൾജീരിയയിലേക്ക് തിരിച്ചത്.ആടു ജീവിതത്തിന്റെ ജോർദാനിലെ സെറ്റിലേക്ക് എ.ആർ റഹ്മാൻ എത്തിയിരുന്നു .28 വർഷങ്ങൾക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

Scroll to Top