‘സണ്ണി ലിയോൺ മാറി നിൽക്കും ‘; സ്റ്റൈലിഷ് ലുക്കിൽ ലുലു മാൾ ഇളക്കി മറിച്ച് ഹണി റോസ് !!വീഡിയോ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.

തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. “കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി. “റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ഫോള്ളോവെർസ് ആണ് താരത്തിനുള്ളത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹണി റോസിന്റെ പുതിയ ഫോട്ടോസാണ്.

ഇപ്പോൾ സ്റ്റൈലിഷ് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകളും വിഡിയോയും ആണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം ലുലു മാളിൽ നടന്ന ഫുഡ് എസ്പോയുടെ അവസാന ദിനത്തിൽ പങ്കെടുക്കാൻ എത്തിയ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്റ്റൈലിഷ് ലുക്കിൽ കാണികളെ ആവേശത്തിലാക്കിയ ഹണി റോസിന്റെ മാസ്സ് എൻട്രി വീഡിയോയിൽ കാണാൻ സാധിക്കും. സണ്ണി ലിയോൺ മാറി നിൽക്കുമെന്നാണ് ആരാധകർ പറയുന്നത്.

Scroll to Top