ആരോഗ്യ പ്രവർത്തകർ പുറത്ത് ഉപയോഗിച്ച ചെരുപ്പ് അകത്ത് ഉപയോഗിക്കുന്നു ; സാധാരണക്കാർ നഗ്നപാദരാകുമ്പോൾ രോഗാണുക്കൾ പടരില്ലേ ???

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്നവരെ നിർബന്ധിച്ച് പാദരക്ഷ അഴിപ്പിച്ചു വയ്ക്കുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് ഷബീർ കളിയാട്ടമുക്ക്. ആരോഗ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് വിഷയം പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം :

ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിലേക്ക്,ഞാൻ ഇന്ന് വാക്സിനെടുക്കാൻ കളിയാട്ടമുക്ക് പി എച്ച് സി യിൽ ചെന്നു.അവിടെയുള്ള ആരോഗ്യ പ്രവർത്തകർ പാദരക്ഷ(ചെരുപ്പ്) പുറത്ത് അഴിച്ചു വെക്കാൻ നിർബന്ധിച്ചു.ഞാൻ സമ്മതിച്ചില്ല. ഒരുപാട് സാധാരണക്കാർ ചെരുപ്പ് അഴിച്ച് നഗ്നപാദരായി ആശുപത്രിയിലേക്ക് കയറുന്നു.എന്നാൽ ഈ ആരോഗ്യ പ്രവർത്തകർ പുറത്ത് ഉപയോഗിച്ച ചെരുപ്പ് തന്നെയാണ് അകത്തും ഉപയോഗിക്കുന്നത്.ആ സ്ഥലത്തേക്കാണ് സാധാരണ മനുഷ്യർ നഗ്നപാദരായ് കടന്നു ചെല്ലുന്നത്.അതിന്റെ അ പകടം ആരോഗ്യ പ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അവർ തിരുത്താൻ തയ്യാറായില്ല.പാദ രക്ഷകൾ ഇടുന്നതല്ലേ എല്ലാവരുടെയും രക്ഷക്ക് നല്ലത്.

പലരുടെയും ശരീരത്തിൽ ഉള്ള രോഗാണുക്കൾ, സ്രവങ്ങൾ,വിയർപ്പ് ഒക്കെ മറ്റുള്ളവരുടെ കാലുകളിലേക്ക് പടരാൻ അല്ലെ നഗ്നപാദരായി ആശുപത്രിയിൽ കയറുന്നതിന് കാരണമാകൂ. ചെരുപ്പ് ഇട്ടാൽ അകത്ത് പറ്റുന്ന മണ്ണ് പോലും ശരീരവുമായി നേരിട്ട് ബന്ധം വരുന്നില്ലല്ലോ.ഐസിയു,ഓപ്പറേഷൻ തിയേറ്റർ ഒക്കെ പോലെ ക്ലോസ്ഡ് ആയ, ലിമിറ്റഡ് എൻട്രി ഉള്ള, സാനിറ്റൈസ്ഡ് പരിസരം അല്ലലോ വാക്സിനെഷൻ റൂമും,ആശുപത്രി നിലവും.വാക്‌സിൻ എടുക്കാൻ ചെരുപ്പ് ഊരി വരുന്നതിന് തൊട്ട് മുൻപേ ആളുകൾ എവിടെ പോയെന്നോ എന്ത് ചെയ്തെന്നോ നമുക്ക് അറിയില്ലല്ലോ..അതുകൊണ്ട് അ പകടരമായ ഈ അനാരോഗ്യ പ്രവണത തിരുത്താൻ ആരോഗ്യ പ്രവർത്തകർക്ക് താങ്കൾ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുന്നു.

Scroll to Top