സ്വിം സ്യൂട്ടണിഞ്ഞ് അച്ഛനും അമ്മയ്ക്കും കാമുകനും ഒപ്പം പിറന്നാൾ ആഘോഷിച്ച് ഇറ ഖാൻ !!

ആമിർ ഖാന്റെ മകൾ ഇറ ഖാനെ എല്ലാവർക്കും പരിചിതമാണ്.2019ല്‍ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടന്ന് വന്ന താരപുത്രിയാണ് ഇറ. അതോടെ തന്റേതായ ഇടം സിനിമാമേഖലയില്‍ ഉറപ്പിക്കാന്‍ ഇറ ശ്രമം തുടങ്ങിയെന്ന സൂചനയുമായി. സഹോദരന്‍ ജുനൈദും ഇറയെ പോലെ തന്നെ സിനിമയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെടുന്നത്.ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാന്റെയും റീന ദത്തയുടെയും മകളാണ് ഇറ. കൗ മാരകാലത്ത് തന്നെ ലൈം ഗിക പീ ഡനത്തിന് ഇ രയായിരുന്നുവെന്നതും വിഷാ ദരോ ഗത്തിന് അ ടിമയായെന്നും ഇറ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇത് പല പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചു.

പലരും പറയാൻ മറച്ചു വെക്കുന്ന കാര്യങ്ങൾ പറഞ്ഞതോടെ വാർത്തകളിൽ ഇറ നിറഞ്ഞു. എന്നാൽ തനിക്ക് നേരെ വന്ന വിമ ർശനങ്ങളെ ചെവി കൊണ്ടില്ല താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങൾ എല്ലാം തന്നെ പങ്കുവെക്കറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.താരത്തിന്റെ കാമുകാനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച പോസ്റ്റാണ്.ഇറ ഖാന്റെ ഇരുപത്തിയഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. മകളുടെ ജന്മദിനം ആഘോഷമാക്കാൻ ആമിർ ഖാനും ആദ്യഭാര്യ റീന ദത്തയും ഒത്തു ചേർന്നിരുന്നു.

സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുമ്പോൾ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ഇവർക്കൊപ്പം ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.

Scroll to Top