കറണ്ടില്ലങ്കിൽ ഇസ്തിരിപ്പെട്ടി കൊണ്ട് ഇങ്ങനെയും തുണി തേക്കാം; സോഷ്യൽ മീഡിയയിൽ വൈറലായി വീട്ടമ്മയുടെ ബുദ്ധി.

നിനക്ക് ഇവിടെ എന്താ ജോലി?? എന്ന ചോദ്യം കേൾക്കാത്ത വീട്ടമ്മമാർ കുറവായിരിക്കും. എന്നാൽ അവരില്ലാതെ മിക്ക കാര്യങ്ങളും വീട്ടിലെ ബാക്കി അംഗങ്ങൾക്ക് നടത്താൻ കഴിയില്ല. മിക്ക കാര്യങ്ങൾക്കും അവരുടെ ആവശ്യം കൂടിയേ തീരു..മഴയോ വെയിലോ, രാത്രിയോ പകലോ. എപ്പോഴായാലും അവർക്ക് പണി തന്നെ.ജോലി എളുപ്പം ചെയ്യാൻ ചില വിദ്യകളും വീട്ടമമാർ പരീക്ഷിക്കാറുണ്ട്.അങ്ങനെ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാവിലെ തന്നെ മകൾക്ക് പള്ളിയിൽ പോകണം. ഇടാനുള്ള തുണി തേക്കാനാണെങ്കിൽ കറണ്ടുമില്ല. എന്തുചെയ്യാനാണ്? പിന്നെ ആലോചിച്ച് നിന്നില്ല, അമ്മ നേരെ അടുക്കളയിൽ പോയി, ഗ്യാസ് സ്റ്റൗ ഓണാക്കി.

പിന്നെ ഇസ്തിരിപ്പെട്ടി തീയുടെ മുകളിൽ പിടിച്ച് ചൂടാക്കിയെടുത്തു. എന്നിട്ട് അടിപൊളിയായി തുണി തേച്ചു. ഐസക് ന്യൂട്ടൻ പോലും അന്ധാളിച്ച കണ്ടുപിടുത്തം എന്നാണ് ഈ ബുദ്ധിയെപ്പറ്റി വിഡിയോയിൽ പറയുന്നത്.”വൈദ്യുതി ഇല്ലേ? എങ്കിൽ വിഷമിക്കണ്ട’ എന്ന് എഴുതിയാണ് വിഡിയോ പങ്കുവച്ചത്. എന്നു കരുതി ഇപ്പോൾതന്നെ ഇത് പരീക്ഷിച്ചേക്കാമെന്ന് കരുതണ്ട. സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ഉറപ്പ്. ആരും ഇത് അനുകരിക്കരുതെന്നും കുറിപ്പിൽ പറയുന്നു.3 ദിവസംകൊണ്ട് 30 ലക്ഷം ആളുകളാണ് കണ്ടത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

Scroll to Top