വിട്ടുമാറാത്ത പനി,എനിക്ക് രക്താർബുദം ആണെന്നറിഞ്ഞപ്പോൾ വീട്ടുകാർ തകർന്നുപോയി; സ്റ്റീഫൻ ദേവസ്യയുടെ ജീവിതം

സംഗീത ലോകത്തു തന്റെ വിരലുകൾകൾ കൊണ്ട് ആരാധകരെ സൃഷ്‌ടിച്ച താരമാണ് സ്റ്റീഫൻ ദേവസ്സി. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഫിനാലെ വേദിയിൽ, സ്റ്റീഫൻ ഈ പരിപാടിയുടെ അവിഭാജ്യ ഘടകമാണ് എന്ന് അവതാരകൻ കൂടിയായ മോഹൻലാൽ പറഞ്ഞിരുന്നു. അതേസമയം കുട്ടിക്കാലം മുതൽ തന്നെ ഒരു സംഗീതജ്ഞൻ ആവാനായിരുന്നു ഇദ്ദേഹത്തിൻറെ ആഗ്രഹം. ഇദ്ദേഹത്തിൻറെ പതിനെട്ടാമത്തെ വയസ്സിൽ ഇദ്ദേഹം ജോണി സഹകരികയുടെ മ്യൂസിക് ആൽബത്തിൽ അരങ്ങേറ്റം നടത്തുകയായിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി പരിപാടികൾ ഇദ്ദേഹം ചെയ്തു. എ ആർ റഹ്മാൻ അടക്കമുള്ള പ്രഗൽഭരുടെ ഒപ്പം അഭിനയിക്കുവാൻ ഇദ്ദേഹത്തിന് സാധിച്ചു.

2002 വർഷത്തിൽ അന്നത്തെ മാർപാപ്പയുടെ മുൻപിൽ പരിപാടി അവതരിപ്പിക്കുവാനും ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചു തുറന്നു പറയുകയാണ് സ്റ്റീഫൻ.നേരിട്ട ദുഃഖങ്ങളെയെല്ലാം എങ്ങനെ അതിജീവിച്ചു എന്ന ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പക്കലുള്ള ഏക മറുപടി പ്രാർത്ഥന എന്നാണ്. 18 മത്തെ വയസ്സിൽ ഉണ്ടായ വിട്ടുമാറാത്ത പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പരിശോധിച്ചപ്പോൾ തനിക്കു രക്താർബുദം ആണെന്നാണ്, ആ സമയം കുടുംബക്കാർ മുഴുവൻ ആകെ തകർന്നു പോയി, എന്നാൽ ആരഭത്തിലെ അസുഖം കണ്ടെത്തിയതോടെ മരുന്നുകളും, ഒപ്പം എല്ലാവരുടെയും പ്രാർത്ഥന കൊണ്ടും അതിനെ നേരിടാൻ കഴിഞ്ഞു,

തനിക്കു ദൈവം ഇനിയും ചില നിയോഗങ്ങൾ തന്നിട്ടുണ്ട് അതാകാം ഇന്നും താൻ ഈ രീതിയിൽ ജീവിക്കാൻ കാരണം സ്റ്റീഫൻ പറയുന്നു.ദൈവം ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി ആരെയും സൃഷ്ടിക്കാറില്ല. എല്ലാവർക്കും അവരവരുടേതായ ചിലത് ചെയ്ത് തീർക്കാനുണ്ടെന്നും സ്റ്റീഫൻ ദേവസി പറഞ്ഞു.പ്രീഡിഗ്രി തോറ്റത് വെളിപ്പെടുത്താൻ മടിയില്ലാത്ത സ്റ്റീഫൻ, പഠനമല്ല തന്റെ ജീവിതലക്ഷ്യം എന്ന് മുൻപേ ഉറപ്പിച്ചിരുന്നു എന്നാണ് പറയുന്നത്. പ്രീഡിഗ്രി തോറ്റെങ്കിലും അന്നും ഇന്നും വിദ്യാഭ്യാസം കുറഞ്ഞുപോയോ എന്ന ചിന്ത തനിക്കുണ്ടായിട്ടില്ല. ഡിഗ്രി പോലും ചെയ്യാതെ പഠനം ഉപേക്ഷിച്ചതിൽ വീട്ടുകാർക്ക് സങ്കടമുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ജീവിതം കൊണ്ട് ആ തോൽവി വിജയമാക്കി എന്നാണ് കരുതന്നതെന്ന് അദ്ദേഹം പറയുന്നു.

Scroll to Top