എന്താ മെയ് വഴക്കം, ഇഷാനിയുടെയും ഹാൻസികയുടെയും കിടിലൻ ഡാൻസ്.

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്.

ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്.ഇഷാനി കൃഷ്ണയുടെ പുത്തന്‍ മേക്കോവറാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു.മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടി ഇഷാനി. 41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്.

കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ ഇളയ മകളാണ് ഹൻസിക.തന്റെ ജീവിതത്തിലെ ഓരോ ദിവസവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് ഇഷാനിയും ഹൻസികയും കളിച്ച ഡാൻസ് വീഡിയോ ആണ്. ഹിന്ദി പാട്ടിന് ഒപ്പമാണ് ഇവർ ഡാൻസ് കളിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top