പെനാൽറ്റിയിലൂടെ ഹൈദരാബാദിനു ISL കിരീടം

ഐഎസ്എൽ ആരാധകർ ആകാംക്ഷയോടെ ,നെഞ്ചിടിപ്പോടെ കാത്തിരുന്നതായിരുന്നു ആരായിരിക്കും വിജയി എന്നറിയാൻ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോൾ വീതം നേടി (1–1)യത് മൂലം മത്സരം പെനാൽറ്റിയിലേക്ക് പോയി .ഗോവയിൽ വെച്ചാണ് ഫൈനൽ നടന്നത്68–ാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുലിനൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തിയെങ്കിലും, മത്സരം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ശേഷിക്കെ, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റ്യൂട്ട് താരം സാഹിൽ തവോറ (88’) ഹൈദരാബാദിനായി ഗോൾ മടക്കി. മത്സരത്തിന്റെ ആദ്യ പകുതി 0–0 സ്കോറിൽ അവസാനിച്ചിരുന്നു.പെനാൽറ്റി 3-1 ലൂടെയാണ് ഹൈദ്രബാദ് മുന്നേറിയത്

ആദ്യ പകുതിയിൽ ആൽവാരാ വാസ്കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് നിരാശയായി. ആദ്യ പകുതി അവസാനിക്കാറായതോടെ ഇരമ്പിയാർത്ത ഹൈദരാബാദിനും സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു.ഇൻജറി സമയത്ത് ഹൈദരാബാദ് താരം ഹവിയർ സിവേറിയോയുടെ തകർപ്പൻ ഡൈവിങ് ഹെഡർ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.55-ാം മിനിറ്റില്‍ ഹൈദരാബാദിന് മത്സരത്തിലെ തന്നെ മികച്ച അവസരം ലഭിച്ചു. ഗോള്‍കീപ്പര്‍ ഗില്‍ മാത്രം മുന്നില്‍ നില്‍ക്കേ പന്ത് ലഭിച്ച ഓഗ്‌ബെച്ചെയുടെ ഷോട്ട് ബാറിന് മുകളിലൂടെ പോയത് ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയായി.

Scroll to Top