‘ജയ് ഗണേഷ്’; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ !! വിഡിയോ

തന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ.’ജയ് ഗണേഷ്’ എന്ന പേരിൽ ഉള്ള ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് താരം അറിയിച്ചത്.മിത്ത് പരാമർശ വിവാദത്തിനിടെ ജയ് ​ഗണേഷ് എന്ന പേരിൽ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ.രഞ്ജിത് ശങ്കറാണ് സംവിധാനം.രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ച് കൂടുതല്‍‌ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.ചിത്രത്തിന്‍റെ ടൈറ്റില്‍ വീഡിയോ ഉണ്ണി മുകുന്ദന്‍റെ സോഷ്യല്‍‌ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ജയ് ഗണേശിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത്ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്.അടുത്തിടെ സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരുന്നു. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

നിരവധിപ്പേരാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ വീഡിയോയ്ക്ക് അടിയില്‍ കമന്‍റുകള്‍ ചെയ്യുന്നത്.ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് വിവരം. നവംബർ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയറാ’ണ്. വിഷ്‍ണു അരവിന്ദാണ് ചിത്രത്തിന്റെ സംവിധാനം.

Scroll to Top