അവസാനം കുടുംബത്തെ കണ്ടുമുട്ടി, ഉമ്മയുടെയും ഉപ്പയുടെയും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജാസ്മിൻ മൂസ.

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീഡനത്തിന് ഇരയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.ബിഗ് ബോസ് വീട്ടിലെ നല്ല സ്ട്രോങ്ങ്‌ മത്സരാർതി ആയിരുന്നു ജാസ്മിൻ. താരത്തിന്റെ പെർഫോമൻസിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.ബിഗ് ബോസ് വീട്ടിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോകുകയായിരുന്നു ജാസ്മിൻ

മത്സരം വിജയിക്കാന്‍ വേണ്ടി എന്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച് താരം വീട്ടില്‍ നിന്നും സ്വയം ഇറങ്ങി പോവുകയാണ് ചെയ്തത്. ആദ്യമായിട്ടാണ് ബിഗ് ബോസില്‍ നിന്നും ഒരാള്‍ സ്വയം ഇറങ്ങി പോവുന്നത്.ഷോയിൽ നിന്നിറങ്ങിയ ശേഷം മോണികയുമായി ബ്രേക്ക് അപ്പ് ആയിരുന്നു.എന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പറഞ്ഞാണ് ജാസ്മിന്‍ വീഡിയോയുമായി എത്തിയത്.എന്നാൽ പലരും അതിന് വിമർശനങ്ങളും ആയി എത്തി. എന്നാൽ അതിന് മോണിക തന്നെ വീഡിയോയിലൂടെ വന്ന് മറുപടി നൽകിയിരിക്കുന്നു.

അതിന് ശേഷം ബിഗ് ബോസ് മത്സരാർഥികൾ ആയിരുന്നവരോടൊക്കെ നിന്ന് ഫോട്ടോസും വിഡിയോസും എല്ലാം തന്നെ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ തന്റെ ഉമ്മക്കും ഉപ്പയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അവസാനം ഞാൻ എന്റെ കുടുംബത്തെ കണ്ടുമുട്ടി എന്ന ക്യാപ്ഷനൊപ്പമാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒരു ജിമ്മിന്റെ ഉത്ഘാടനത്തിന് വേണ്ടിയാണ് മുക്കത്തേക്ക് ജാസ്മിൻ എത്തിയത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top