അപരന് തുടക്കം കുറിച്ച ദിവസം, അശ്വതിയെ ആദ്യം കണ്ട ദിവസം,34 വർഷങ്ങൾ : ജയറാം

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.

വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്. ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്.

ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. എന്നാൽ വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മക്കളായ കാളിദാസൻ സിനിമയിൽ സജീവമാണ്. മാളവിക ഫോട്ടോഷൂട്ടിൽ കാണപ്പെടാറുണ്ട്.

നായകനെ കൂടാതെ ജയറാം ഒരു ചെണ്ട വാദ്യൻ കൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. തന്റെ ആദ്യചിത്രം ആയ അപരന് തുടക്കം കുറിച ദിവസമാണ് എന്നാണ് ജയറാം പറയുന്നത് കൂടാതെ പാർവതിയെ ആദ്യമായി കണ്ട ദിവസം ആണെന്നും താരം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഫിബ്രവരി 18.ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം…അശ്വതിയെ കണ്ടുമുട്ടിയ ദിവസം..34 വര്‍ഷം കടന്നുപോകുന്നു.കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്,നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

FACEBOOK POST

Scroll to Top