സഹതാരത്തെ ഒരുപാട് നാളുകൾക്കു ശേഷം കണ്ടപ്പോൾ, കല്യാണിയ്ക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് കാളിദാസ്.

ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ്‌ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.

ലോക്ക്ഡൗൺ കാലത്ത് റിലീസിനെത്തിയ പുത്തം പുതു കാലൈ, പാവൈ കഥകൾ എന്നീ ആന്തോളജി ചിത്രങ്ങളാണ് അടുത്തകാലത്ത് കാളിദാസ് എന്ന നടനിലെ അഭിനയമികവ് പ്രകടമാക്കിയ സിനിമകൾ.സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.

ഏറെക്കാലത്തിനു ശേഷം കല്യാണി പ്രിയദർശനെ കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. കുറേ കാലങ്ങൾക്കുശേഷം സഹതാരത്തെ കണ്ടപ്പോൾ’ എന്ന കുറിപ്പോടെയാണ് കാളിദാസ് മനോഹരമായ സെൽഫി പോസ്റ്റ് ചെയ്തത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top