‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി’;സഞ്ജു വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് ജയറാം !!

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.

ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. എന്നാൽ വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മക്കളായ കാളിദാസൻ സിനിമയിൽ സജീവമാണ്. മാളവിക ഫോട്ടോഷൂട്ടിൽ കാണപ്പെടാറുണ്ട്.പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണ് നിലവിൽ ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. ഇപ്പോഴിതാ ജയറാം പങ്കുവെച്ച ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോയാണ് ജയറാം പങ്കുവച്ചിരിക്കുന്നത്.

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju…charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് ജയറാം കുറിച്ചത്. പാർവതിയും മകൾ മാളവികയും ഇവർക്കൊപ്പം ഉണ്ട്. ‘ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’ എന്നും ജയറാം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തെന്നും സഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചു. നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ‘സഞ്ജു നമ്മുടെ അഭിമാനം, സഞ്ജു നമ്മുടെ ഒക്കെ സ്വകാര്യ അഹങ്കാരം തന്നെ ആണ്,,ഒരു നാൾ അവൻ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരിക്കും. കാത്തിരിക്കാം അവന്റെ ആ നല്ല സമയത്തിനായി,രണ്ടാളും നമ്മൾ മലയാളികൾക്ക് വേണ്ടപ്പെട്ടവർ, ജയറാം ചേട്ടന് ഉയരം കൂടിയോന്ന് സംശയം’, എന്നിങ്ങനെയായിരുന്നു ചിത്രത്തിന് വന്ന കമന്റുകൾ.

Scroll to Top