ജയസുധ മൂന്നാമതും വിവഹിതയായി, പ്രസ്താവനകളുടെ വിശദീകരണവുമായി താരം.

പണ്ടാണ്ടി കറുപ്പം എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് ജയസുധ.പിന്നീട് ഇങ്ങോട്ട് തെലുങ്കിലെ മുന്‍നിര നായികമാരില്‍ ഒരാളായി.ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രം മാത്രം മതി താരത്തെ ഓർക്കാൻ.രാസലീല, തിരുവോണം, റോമിയോ, ശിവരഞ്ജിനി, പ്രിയദര്‍ശിനി തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്ന് ജയസുധ നായികയായി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അമ്മ വേഷങ്ങളിലേക്ക് മാറിയത്.ഈ അടുത്തായി വിജയ് നായകനായ വാരിസ് എന്ന ചിത്രത്തിൽ വിജയുടെ അമ്മയായി ചെയ്തു.അതിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് വാർത്ത താരം വിവാഹം ചെയ്തു എന്നതാണ്.63 മത് വയസിൽ മൂന്നാമത്തെ വിവാഹമാണ് എന്നാണ് റിപ്പോർട്ടുകൾ.തെലുങ്ക് സിനിമാ നിര്‍മാതാവ് വാഡ്ഡെ രമേശിന്റെ ഭാര്യ സഹോദരന്‍ രാജേന്ദ്ര പ്രസാദുമായിട്ടായിരുന്നു ജയസുധയുടെ ആദ്യ വിവാഹം.അത് ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചു. 1985 ല്‍ നടന്‍ ജിതേന്ദ്രയുടെ ബന്ധുവായ നിഥിന്‍ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ജയസുധയ്ക്ക് രണ്ട് മക്കളുണ്ട്. 2017 ല്‍ ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് നിഥിന്‍ കപൂര്‍ മ രണപ്പെട്ടു.

അതിന് ശേഷമാണ് ഇപ്പോൾ ഒരു വിദേശിയായ ഫിലിപ്പ് റൂളിന് ഒപ്പം ഉള്ളത്.താരത്തിന്റെ എല്ലാ പരിപാടികൾക്കും ഇദ്ദേഹവും കൂടെ കാണും. അത് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.വിവാഹ ഗോസിപ്പുകള്‍ ശക്തമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ അതിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി. അദ്ദേഹം ഒരു യുഎസ് ബേസ്ഡ് ബിസിനസ്സ്മാനാണ്. പേര് ഫിലിപ് റൂള്‍. എന്റെ ജീവിത കഥ സിനിമയാക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഇന്റസ്ട്രിയിലെ എന്റെ പ്രാധാന്യം മനസ്സിലാക്കാനാണ് എല്ലാ പരിപാടികള്‍ക്കും ഒപ്പം അദ്ദേഹം വരുന്നത് എന്നാണ് ഈ വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ ഇതിനുള്ള പ്രതികരണവുമായി താരം എത്തി.

photos

Open photo
Scroll to Top