‘ഞാനിപ്പോൾ ഒരു വലിയമ്മയാണ് ; റേച്ചൽ അമ്മയായ സന്തോഷ വാർത്ത പങ്കുവെച്ച് പേർളി മാണി !!

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്..മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. ഇപ്പോഴിതാ സഹോദരി റേച്ചൽ ഒരു അമ്മയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

“അതെ ഒരു ആൺകുട്ടിയാണ്.!! എന്റെ ഇളയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്, ഇത് ആരംഭിച്ച ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ(റേച്ചലിന്റെ ഭർത്താവ്) ഏറ്റവും നല്ല മനുഷ്യനായതിനാൽ, അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും.ഞാനിപ്പോൾ ഒരു വലിയമ്മയാണ്.. അമിതാവേശവും സന്തോഷവും തോന്നുന്നു. അഭിനന്ദനങ്ങൾ!! എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങൾ എല്ലാവരും അവരെ അനുഗ്രഹിക്കണം.. റേച്ചൽ, റൂബൻ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു..”, പേളി ഇരുവരുടെയും ഫോട്ടോ പങ്കുവച്ചുകൊണ്ട് ആ സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചു.

Scroll to Top