33 മത് പിറന്നാൾ കൂട്ടുകാരികൾക്കുമൊപ്പം ആഘോഷിച്ച് ജുവൽ മേരി.

മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്. മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്ത ‌‍ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിക ആയിരുന്നു ഇവർ.മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകൻ ജൻസൺ സക്കറിയ ആണ് ജുവലിന്റെ ഭർത്താവ്.

ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്‌തം, അണ്ണാദുരൈ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രം മാമനിതൻ, സുരേഷ് ഗോപി ചിത്രം പാപ്പൻ, ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജ്യൂവൽ.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താൻ ജുവൽ തന്റെ പിറന്നാൾ കൂട്ടുകാരികൾക്കുമൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ്.33 മത് പിറന്നാൾ ആണ് താരത്തിന്റെ.കേക്ക് മുറിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ചത് ഇങ്ങനെ,33 എന്ന മാജിക് ആരംഭിക്കുന്നു. എന്റെ പ്രിയപ്പെട്ടവരേ, 2008 മുതൽ നിങ്ങൾ എനിക്കും ക്രിസ്റ്റിൻ മേരി അലക്‌സിനും വേണ്ടി ഒരുക്കിയ

അമൂല്യമായ ആഘോഷങ്ങൾക്കും പാർട്ടികൾക്കും നന്ദി. കോളജിലെ വാർഷികാഘോഷങ്ങൾക്കും കലാലയ അനുഭവങ്ങളിലേക്കും മടങ്ങിപ്പോയ പ്രതീതിയായിരുന്നു. നിങ്ങളിൽ എത്ര പേർക്ക് ഇതുപോലെ മഹത്തായ സൗഹൃദങ്ങൾ സ്വപ്നം കാണാൻ കഴിയും? സ്നേഹവും ചിരിയും വീണ്ടും തുടരുകയാണ്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

facebook post

Scroll to Top