ഇതാണ് ഞങ്ങളുടെ രാജകുമാരൻ, മകന്റെ ഫോട്ടോസ് ആദ്യമായി പുറത്ത് വിട്ട് ഷംന കാസിം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഷംന കാസിമിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.പോസ്റ്റിൽ തന്റെ മകന്റെ ചിത്രം ആദ്യമായി പങ്കുവെക്കുകയാണ്. ഞങ്ങളുടെ രാജകുമാരൻ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഭർത്താവും കുഞ്ഞിനും ഒപ്പമുള്ള ചിത്രത്തിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ആദ്യ കൺമണിയെ കിട്ടിയതിലുള്ള സന്തോഷത്തിലാണ് ഷംന കാസിം.താരം ആണ്‍കുഞ്ഞിന് ആണ് ജന്മം നൽകിയത്. കു‍ഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു.

കുഞ്ഞിന് പേരും ഇവർ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ്‌ ചെയ്തു. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ദുബൈയിൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് ഷംന പ്രവേശിപ്പിച്ചിരുന്നത്.ഡിസംബര്‍ അവസാനത്തോടെയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവച്ചത്.കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ബിസിനസ് കൺസൾട്ടന്റുമായ ഷാനിദ് ആസിഫലിയുമായുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന അറിയിച്ചത്.വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്.ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്‍റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു.മലയാളസിനിമ അഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് ഷംന കാസിം.പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിമിന് ആരാധകർ ഏറെയാണ്. അമൃതാ ടിവി.

സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.ദി ഹിന്ദു അവളെ “തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി” എന്ന് വിശേഷിപ്പിച്ചു.അവനു, തുടർന്നുള്ള അവുനു 2 എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി.2010 കളുടെ മധ്യത്തിൽ ഷംന ഒരു പ്രേതകഥാപാത്രത്തെ അവതരിപ്പിച്ച ഒരു പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു,രാജു ഗരുഗാഡി ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറി.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

Scroll to Top