അഖിൽ മാരാർ ബ്രില്ല്യന്റ് ഗെയിമറാണ്‌ ; ഫിനാലെയ്ക്ക് ശേഷം ജുനൈസിന്റെ ആദ്യ പ്രതികരണം!!

ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായിരുന്നു ജുനൈസ് വി.പി.ആവേശകരമായി പോരാട്ടത്തിനൊടുവിൽ മൂന്നാം സ്ഥാനം നേടിയാണ് ജുനൈസ് ഷോയിൽ നിന്നും പടിയിറങ്ങിയത്. ഹൗസിൽ തുടക്കം മുതൽ സജീവമായി നിന്ന മത്സരാർത്ഥി ആയിരുന്നു ജുനൈസ്. ഓരോ വിഷയങ്ങളിലും തന്റെ അഭിപ്രായവും നിലപാടും വ്യക്തമാക്കി എപ്പോഴും മുന്നിൽ തന്നെയുണ്ടയായിരുന്നു താരം.സഹ മത്സരാർഥികളോടുണ്ടായിരുന്ന പിണക്കങ്ങളും തർക്കങ്ങളും ബിഗ് ബോസ് വാതിലിനകത്തിട്ടാണ് താൻ വരുന്നതെന്ന് താരം പറയുന്നു.ഒരാളോടും വ്യക്തിപരമായ പകയും ദേഷ്യവുമില്ലെന്നും എല്ലാവരും ബിഗ് ബോസിലെ കുടുംബാംഗങ്ങൾ ആണെന്നും ജുനൈസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘ഞങ്ങൾക്കുള്ളിൽ ഗെയിം ഉണ്ടായിരുന്നു, പലരുടെയും ഐഡിയോളജി തമ്മിലും വ്യത്യാസങ്ങളുണ്ടായിരുന്നു.

ആ തർക്കങ്ങളൊക്കെ വാതിലിനപ്പുറത്ത് ഇട്ടിട്ടാണ് ഞാൻ വരുന്നത്. എനിക്ക് ആരോടും ദേഷ്യവും പകയുമില്ല. എല്ലാവരും എന്റെ കുടുംബാംഗങ്ങളാണ്. അകത്തിരുന്ന് ഞങ്ങൾ കളിക്കുന്നതിനേക്കാൾ ജനങ്ങളാണ് ഈ കളി കളിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ വിജയിച്ചു. അഖിൽ മാരാർ ബ്രില്യന്റ് ആയുള്ള ഗെയ്മറാണ്.’’–ജുനൈസ് പറഞ്ഞു.അഖിൽ മാരാരുമായുള്ള തർക്കങ്ങളും പ്രശ്നങ്ങളും കൊണ്ടാണ് ജുനൈസ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ചയായത്. തുടക്കം മുതൽ ഒടുക്കം വരെ അഖിൽ മാരാർക്ക് എതിരെ നിന്ന മത്സരാർത്ഥിയാണ് ജുനൈസ്. ഫസ്റ്റ് റണ്ണറപ്പായ റെനീഷയുമായും പലഘട്ടത്തിലും ജുനൈസിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷോയിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് അതെല്ലാം പറഞ്ഞുതീർത്താണ് ജുനൈസ് പടിയിറങ്ങിയത്.

ശോഭയുടെ നാലാം സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: അവസാനം ഹൗസ്മേറ്റ്സ് വീടിനുള്ളിലേക്ക് വന്നപ്പോഴാണ് ശോഭേച്ചിക്ക് രണ്ടാം സ്ഥാനത്തിന് സാധ്യത ഉണ്ടെന്ന് പറയുന്നത്. കുറേപേർ അങ്ങനെ പറയുന്നുണ്ടായിരുന്നു, ജുനൈസ് പറഞ്ഞു.‘‘മാരാരുമായി ഒരു ഗെയിം സ്ട്രാറ്റജിയിലും ഇല്ലായിരുന്നു. അത് ആകസ്മികമായി സംഭവിച്ചതാണ്. നമ്മുടെ ഇമോഷൻസിനെ ഒരു പരിധി വരെ കൺട്രോൾ ചെയ്യാൻ കഴിയില്ല. പുറത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്ന് അറിയാമെങ്കിലും ഇമോഷൻസ് കാരണം അത് നിയന്ത്രിക്കാൻ സാധിച്ചില്ല.’’–ജുനൈസ് പറഞ്ഞു.

Scroll to Top